Published On: Sun, Jul 23rd, 2017

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

 

uzhaകൊച്ചി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 6.55നായിരുന്നു അന്ത്യം. ജൂലൈ 11 മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം തിരുനക്കര മൈതാനിയിലും വൈകുന്നേരം 4 മണിക്ക് കോട്ടയം പോലീസ് ഗ്രൗണ്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷം തിങ്കളാഴ്ച ഉഴവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. എന്‍.സി.പി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തെ രാഷ്ട്രീയരംഗത്ത് വ്യത്യസ്തനാക്കിയത് സ്വതസിദ്ധമായ നര്‍മ്മബോധമാണ്.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു