Published On: Wed, Jul 4th, 2018

അഭിമാനമുള്ള ഒരു സ്ത്രീയും ഊര്‍മ്മിളയുമായി സൗഹൃദം പോലും ആഗ്രഹിക്കില്ലെന്ന് ഭാഗ്യലക്ഷ്മി

urmi

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ പിന്തുണയ്ക്കുന്നതുകൊണ്ട് ഊര്‍മ്മിളയുടെ മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമോയെന്ന് ഊര്‍മ്മിള ചോദിച്ചതാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷ്യത്തിലെത്താന്‍ വേണ്ടി അവര്‍ മന്ദബുദ്ധിയായി അഭിനയിക്കുകയാണെന്നും അഭിമാനമുള്ള ഒരു സ്ത്രീയും ഊര്‍മ്മിളയുമായി സൗഹൃദം പോലും ആഗ്രഹിക്കില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ജൂലൈ ഒന്നിന് കോഴിക്കോട് വെച്ച് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങാണ് അവര്‍ ബഹിഷ്‌കരിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച ഊര്‍മ്മിള ഉണ്ണിയുടെ സംസാരരീതിയും ചേഷ്ടകളും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അഭിമാനമുള്ള ഒരു സ്ത്രീയും ഊര്‍മ്മിളയുമായി സൗഹൃദം പോലും ആഗ്രഹിക്കില്ലെന്ന് ഭാഗ്യലക്ഷ്മി