Published On: Mon, Feb 26th, 2018

ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്

 

srideviദുബൈ: പ്രമുഖ ചലചിത്രതാരം ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബൈ ആരോഗ്യകേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മരണസര്‍ട്ടിഫിക്കറ്റ് ദുബൈ ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. ഇതോടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്കും കാലതാമസമേറും. കഴിഞ്ഞ ദിവസമാണ് ദുബായിലെ ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്