Published On: Tue, May 22nd, 2018

നിപ്പ വൈറസ്: 2 പേര്‍ കൂടി മരിച്ചു

nipah-virus-b

കോഴിക്കോട്: നിപ്പ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടെ മരിച്ചു. കോഴിക്കോട് സ്വദേശികളായ രാജന്‍, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ നിപ്പ രോഗബാധയോടെ മരിച്ചവരുടെ എണ്ണം എട്ടായി. നിപ്പ ലക്ഷണങ്ങളുമായി രണ്ട് നഴ്‌സുമാരടക്കം എട്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസ് പടരുന്ന കോഴിക്കോട് ഡല്‍ഹി എയിംസിലെ വിദഗ്ധര്‍ പരിശോധന നടത്തും. അതേസമയം നിപ്പ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ഖാന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ടെന്നും അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നതെന്നും അദ്ദേഹത്തിന് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കൂട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ശിശുരോഗ വിദഗ്ധനാണ് ഡോ.കഫീല്‍ ഖാന്‍.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നിപ്പ വൈറസ്: 2 പേര്‍ കൂടി മരിച്ചു