Published On: Thu, Mar 2nd, 2017

നവോത്ഥാനം നേടുന്ന രാജ്യത്തിലൂടെ ചുവടുവെക്കുമ്പോള്‍…

mrs south indiaഒട്ടനവധി ദ്വീപുകള്‍ക്ക് കുറുകെ നിര്‍മ്മിക്കപ്പെട്ട പുരാതന നഗരം കാണണമെങ്കില്‍ റോക്സ്ലാവ് സന്ദര്‍ശിക്കണം. പാലങ്ങളുടെയും പുരാതനക്കെട്ടിടങ്ങളുടെയും നഗരമാണിത്. യൂറോപ്പിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ടൂറിസ്റ്റ് കേന്ദ്രമാണിത്. ഒസ്‌ട്രോ തുംസ്‌കി, മാര്‍കറ്റ് സ്‌ക്വയര്‍, പനോരമ ഒഫ് റക്ലാവിസ് ബാറ്റില്‍ എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷകകേന്ദ്രങ്ങളാണ്. ഓരോ നഗരത്തിലും മില്‍ക് ബാറുകളും വമ്പന്‍ കമ്പോള ചത്വരങ്ങളും കാണാനാവും. ഇത് പോളണ്ടിന്റെ സവിശേഷതയാണ്. വിലകുറഞ്ഞ, ആരോഗ്യദായകമായ ഭക്ഷണമാണ് മില്‍ക് ബാറുകളുടെ പ്രത്യേകത. ഇത് പഴയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ബാക്കിപത്രമാണ്.

പോളിഷ് ഭക്ഷണക്രമവുമായി പൊരുത്തപ്പെടുക പ്രശ്‌നമേയല്ല. പച്ചക്കറികള്‍, ഇറച്ചി, സോസുകള്‍ എന്നിവ ധാരാളമായി അവിടുത്തെ ഭക്ഷണത്തില്‍ കാണാം. ഗുണനിലവാരത്തില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ പോഷകമൂല്യത്തിലും പോളണ്ടുകാര്‍ ശ്രദ്ധവെക്കുന്നു. ജെഷോ ഒരു പുരാതന നഗരമാണ്. യുദ്ധത്തില്‍ അധികം തകരാത്ത നഗരമാണിത്. പഴയകാല വാസ്തുവിദ്യകളുടെ ഈറ്റില്ലമാണിവിടം. നാട്ടിന്‍പുറക്കാഴ്ചകള്‍ക്കും ജെഷോ പേരുകേട്ടതാണ്. ഭൂഗര്‍ഭ പാതകളും ഇവിടുത്തെ പ്രത്യേകതയാണ്. അത്ഭുതങ്ങളാല്‍ നിറഞ്ഞ നഗരമാണിത്. അതിനാല്‍ അത്ഭുതപ്പെടാന്‍ ഒരുങ്ങിവേണം ഇവിടെയെത്താന്‍.

സമാധാനത്തിന്റെ രാഷ്ട്രമാണ് ഇന്ന് പോളണ്ട്. ആധുനിക പോളണ്ടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ക്രമംതെറ്റിയ വ്യവസായ വല്‍ക്കരണത്തിന്റെ അവശിഷ്ടങ്ങളും ഫാക്ടറികളുമാണ് ഓര്‍മ്മവരിക. പക്ഷെ ഫാക്ടറികളില്‍ നിന്നും പുറത്തുവരുന്ന പുകയാല്‍ നിറഞ്ഞ തെരുവുകളും കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നീണ്ട ക്യൂ കാണപ്പെടുന്ന മില്‍ക്ബാറുകളും ഇന്ന് മങ്ങിയ ഓര്‍മ്മകള്‍ മാത്രമാണ്. ഇപ്പോള്‍ സ്വതന്ത്രരായ ആത്മാക്കളുടെ ആഹ്ലാദം നിറഞ്ഞ മുഖമാണ് ഒരോ മുക്കിലും മൂലയിലും കാണാന്‍ സാധിക്കുക. ഈ രാഷ്ട്രത്തിന്റെ കലയിലും സംഗീതത്തിലും വാസ്തുവിദ്യയിലും എന്തിന് ഭക്ഷണത്തില്‍ വരെ ഈ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മുദ്രകളുണ്ട്.

നിങ്ങളുടെ അടുത്ത അവധിക്കാലം ഇവിടെയാകട്ടെ.

 

Photo Courtesy : Google / Images may be subjected to copyright

Pages: 1 2 3

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നവോത്ഥാനം നേടുന്ന രാജ്യത്തിലൂടെ ചുവടുവെക്കുമ്പോള്‍…