Published On: Tue, Feb 27th, 2018

ക്യൂറസോ…നിങ്ങളെ സുഖപ്പെടുത്തുന്ന ദ്വീപിലേക്ക് ഒരു യാത്ര പോകാം

 

curacaoഅഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, പോര്‍ച്ചുഗീസില്‍ നിന്നുള്ള കപ്പല്‍ സ്‌കര്‍വി എന്ന രോഗം ബാധിച്ചവരെ തെക്കേ അമേരിക്കയിലെ ഉള്‍നാടന്‍ ദ്വീപില്‍ ഉപേക്ഷിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അവര്‍ നാവികരെ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം അസുഖബാധിതരായ നാവികരുടെ ക്ഷേമവിവരമന്വേഷിക്കാന്‍ ഈ ദ്വീപിലെത്തിയവര്‍ കണ്ടത് മാരക രോഗം ബാധിച്ചവരെല്ലാം പൂര്‍ണ്ണ ആരോഗ്യത്തോടെ കഴിയുന്നതാണ്്. ഈ ദ്വീപിന് രോഗം സുഖപ്പെടുത്തുന്ന മാന്ത്രികമായ എന്തോ ചില കഴിവുകള്‍ ഉണ്ടെന്ന് നാവികര്‍ വിശ്വസിച്ചു. അങ്ങനെ അവര്‍ ഈ ദ്വീപിന് ഇല്‍ഹ ഡ ക്യൂറസോ (സുഖപ്പെടുത്തുന്ന ദ്വീപ്) എന്ന പേര് നല്‍കി. (ഈ ദ്വീപില്‍ വൈറ്റമിന്‍ സി കൂടുതലായുള്ള പഴങ്ങള്‍ ധാരാളമുണ്ടെന്ന് പിന്നീട് കണ്ടെത്തി. സ്‌കര്‍വി എന്ന രോഗം വൈറ്റമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാവുന്നതാണത്രെ.)

ഇപ്പോള്‍ സ്വയം ഭരണാധികാരമുള്ള ഈ ദ്വീപ് നെതര്‍ലന്റിന്റെ ഭാഗമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഏകദേശം 1.50 ലക്ഷം ആളുകളാണ് ജീവിക്കുന്നത്. ഒരു കാലത്ത് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായ വില്ലെംസ്റ്റഡ് ആണ് തലസ്ഥാനം. സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ ഒരു പാട് അടിച്ചമര്‍ത്തലുകളും അപമാനങ്ങളും സഹിച്ച രാജ്യമാണ് ക്യൂറസോ. ആമസോണില്‍ നിന്നെത്തിയ ആരാവാക് ജനതയാണ് ഈ ദ്വീപിലെ ആദിമവാസികള്‍. തദ്ദേശീയവാസികള്‍ പലരും സ്‌പെയിന്‍കാരുടെ അടിമകളായിരുന്നു. സ്‌പെയിനില്‍ നിന്നും രാജ്യം പിന്നീട് ഡച്ച് ജനത ഏറ്റെടുത്തു. ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനിയാണ് ക്യൂറസോ-വില്ലെംസ്റ്റഡ് എന്ന തലസ്ഥാന നഗരിയെ വികസിപ്പിച്ചത്. ഇവിടെ സ്വര്‍ണ്ണം പോലെയുള്ള പ്രകൃതി വിഭവങ്ങള്‍ കുറവായിരുന്നതിനാല്‍ അക്കാലത്ത് കൊളോണിയല്‍ ശക്തികള്‍ക്ക് ഈ ഭൂമിയില്‍ താല്‍പര്യം കുറവായിരുന്നു.

തൊഴിലാളികള്‍ക്ക് വേണ്ടിയെത്തിയ ഡച്ചുകാര്‍ എല്ലാത്തരം പ്രതിഷേധങ്ങളെയും അടിച്ചര്‍ത്തി ഭരണം തുടര്‍ന്നു. 18,19 നൂറ്റാണ്ടുകളില്‍ ഡച്ച് പിടി അയഞ്ഞതോടെ യൂറോപ്യന്‍കാര്‍ ക്യൂറസോ ഏറ്റെടുത്തു. ബ്രിട്ടനും ഫ്രാന്‍സും ഈ ദ്വീപിനെ വെട്ടിപ്പിടിക്കാന്‍ നോക്കിയെങ്കിലും ഡച്ചുകാര്‍ വീണ്ടും ഇവിടെ എത്തി, ദ്വീപിനെ അവരുടെ ഒപ്പം ചേര്‍ത്തു. അത് ക്യൂറസോ ദ്വീപിന്റെ പുനര്‍ജ•-ത്തിന് വഴിയൊരുക്കി.

19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ നെതര്‍ലാന്റ്‌സ് അടിമക്കച്ചവടം നിര്‍ത്തി. പിന്നീട് എണ്ണ ശേഖരം കണ്ടെത്തിയതോടെ ദ്വീപ് പുരോഗതിയിലേക്ക് ചുവട്‌വെച്ചു. ഇപ്പോള്‍ വികസിതമായ സമ്പദ്ഘടനയാണ് രാജ്യത്തിനുള്ളത്. ഇവിടുത്തെ വിനോദസഞ്ചാര മേഖലയിലെ വികസനം മറ്റ് ദ്വീപസമൂഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശൈശവദശയിലാണ്. പ്രകൃതിരമണീയമായ ബീച്ചുകള്‍, പ്രകൃതിസൗന്ദര്യം, ആകര്‍ഷകമായ അടിസ്ഥാനസൗകര്യങ്ങള്‍, മനോഹരപവിഴപ്പുറ്റുകള്‍ എന്നിവ ക്യൂറസോയുടെ സൗന്ദര്യം പതി•ടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. വില്ലെംസ്റ്റഡ്, വെസ്റ്റ്പന്റ്, സിന്റ് വില്ലിബ്രോര്‍ഡസ്, സിന്റ് മിഷേല്‍ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍.

നിരവധി പുരാതന കൊളോണിയല്‍ കെട്ടിടങ്ങളാല്‍ സമ്പന്നമാണ് വില്ലെസ്റ്റാഡ്. കുറ ഹുലാന്റ മ്യൂസിയം, ക്യൂറസോ മാരിടൈം മ്യൂസിയം, ജ്യൂവിഷ് കള്‍ച്ചറല്‍ ഹിസ്റ്റോറിക്കല്‍ മ്യൂസിയം, ലന്തൂയിസ് ബ്ലോംഹോഫ് എന്നിവ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. നിരവധി മനോഹര ബീച്ചുകളും മികച്ച സ്‌ക്യൂബ ഡൈവിംഗ് കേന്ദ്രങ്ങളുമുള്ള വെസ്റ്റ് പന്റ് വിനോദസഞ്ചാരികളുടെ മനം കവരുന്ന പ്രദേശമാണ്. ക്രിസ്റ്റഫല്‍ പാര്‍ക്ക്, ഗ്രോറ്റ് നിപ് പബ്ലിക് ബീച്ച്, പ്ലായ കല്‍കി എന്നിവയാണ് മറ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

സിന്റ് വില്ലിബ്രോര്‍ഡസ് ഒരൂ ചെറിയ പട്ടണമാണ്. പരിശുദ്ധമായ അന്തരീക്ഷത്തിന് പേരുകേട്ടതാണ് ഇവിടെ യാത്രികരെ കാത്തിരിക്കുന്നത് പ്ലായ കാസ് അബവോ, പ്ലായ പോര്‍ട്ടോ മാരി, ഡൈബൂയി എന്നീ സ്ഥലങ്ങളാണ്. മീന്‍പിടുത്ത ഗ്രാമമായ സിന്റ് മേഷേല്‍ ഡച്ച് വെസ്റ്റ് ഇന്ത്യന്‍ കമ്പനിയുടെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ പേറുന്ന ഇടമാണ്. ബ്ലൂ ബേ ബീച്ച്, കോകൊമോ ബീച്ച്, പരാസര ബീച്ച് എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണ കേന്ദ്രങ്ങള്‍.

തെക്കേ അമേരിക്ക, യൂറോപ്പ്, സ്പാനിഷ്, കരീബിയന്‍ രുചികള്‍ നിറയുന്ന ക്യൂറസോ ഷോപ്പിംഗിനും നല്ല രുചി തേടിക്കൊണ്ടുള്ള യാത്രയ്ക്കും അവസരം ഒരുക്കുന്നു. ഈ മനോഹര രാജ്യത്തിലേക്ക് ഒരു യാത്ര പുറപ്പെടാം. നിങ്ങളുടെ ആത്മാവും ഈ ദ്വീപിന്റെ മാസ്മരികശക്തിയാല്‍ സുഖപ്പെടട്ടെ. പണ്ട് രോഗം ബാധിച്ച പോര്‍ച്ചുഗീസ് നാവികര്‍ക്ക് നല്‍കിയ അതേ സൗഖ്യം.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ക്യൂറസോ…നിങ്ങളെ സുഖപ്പെടുത്തുന്ന ദ്വീപിലേക്ക് ഒരു യാത്ര പോകാം