Published On: Mon, Nov 27th, 2017

തിളങ്ങുന്ന മുടി സ്വന്തമാക്കാം

 

_MG_1030പരസ്യത്തിലെ സുന്ദരിയെ പോലെ തിളങ്ങുന്ന മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇതാ സുന്ദരമായ മുടി ലഭിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍…

ഒരു മുട്ടയുടെ വെള്ളയും 5 ടീസ്പൂണ്‍ തൈരും നന്നായി അടിച്ചുയോജിപ്പിക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

കട്ടന്‍ ചായ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ തിളക്കം കൂട്ടാന്‍ സഹായിക്കും.

ഒരു മുട്ടയും അല്‍പം ഷാംപൂവും യോജിപ്പിച്ച് മുടിയില്‍ പുരട്ടി 5 മിനിറ്റിനുശേഷം കഴുകിക്കളയാം.

കുളി കഴിഞ്ഞ ശേഷം അല്‍പം വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കണ്ടീഷണറിനു പകരം ഉപയോഗിക്കാം.

കറ്റാര്‍ വാഴ ജെല്ലും വെള്ളവും യോജിപ്പിച്ച് 5 മിനിറ്റിനുശേഷം കഴുകിക്കളയാം.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തിളങ്ങുന്ന മുടി സ്വന്തമാക്കാം