Published On: Wed, May 23rd, 2018

വേനലിലും മുടി തിളങ്ങാന്‍….

hair

വേനല്‍ക്കാലം പലപ്പോഴും നിങ്ങളുടെ മുടിയുടെ ശത്രുവാകാറുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍, അമിതവിയര്‍പ്പുകൊണ്ട് ജലാംശം തങ്ങിനില്‍ക്കല്‍, ഉപ്പിന്റെ സാന്നിധ്യം, തലയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് എന്നിവ തലമുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിക്കും. വേനലിലും മുടി തിളങ്ങാന്‍ പരിപാലനത്തിനായി അല്പസമയം മാറ്റിവെച്ചാല്‍ മാത്രം മതി…

മോയ്‌സ്ചറൈസ് ചെയ്യൂ
ക്ലോറിനില്‍ നിന്നും ഉപ്പില്‍ നിന്നും തലമുടിയെ രക്ഷിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. തലയോട്ടിയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നത് ഏത് കാലാവസ്ഥയിലും മുടിയുടെ മനോഹാരിത നിലനിര്‍ത്താന്‍ സഹായിക്കും. വരണ്ടുപൊട്ടുന്ന തലമുടി മൃദുവാക്കാന്‍ ഷാമ്പൂ ചെയ്ത ശേഷം കണ്ടീഷണറോ സെറമോ ഉപയോഗിക്കാം.

സംരക്ഷണം

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും രക്ഷ നേടാന്‍ പുറത്തുപോകുമ്പോള്‍ തൊപ്പിയോ ഷോളോ കൊണ്ട് മുടി മറയ്ക്കാം. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുടി കവര്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മുടിയുടെ വരള്‍ച്ച തടയും.

ട്രിമ്മിംഗ്
വേനല്‍ക്കാലത്ത് തലമുടി വരണ്ട് അറ്റം രണ്ടായി പിളരാന്‍ സാധ്യതയേറെയാണ്. ഇത് മുടിയുടെ വളര്‍ച്ച മുരടിപ്പിച്ച് സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്നു. മൂന്ന് മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം ട്രിം ചെയ്യുന്നത് മുടി തഴച്ചു വളരാന്‍ സഹായിക്കും.

ഭക്ഷണം

മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഭക്ഷണം പതിവാക്കുക. പ്രോട്ടീന്‍ അടങ്ങിയ മുട്ട, ഇരുമ്പിന്റെ അംശം കൂടുതലുള്ള ചീര പോലുള്ള ഭക്ഷ്യവിഭവങ്ങള്‍, വിറ്റാമിന്‍ എ നിറഞ്ഞ കാരറ്റ്, ഒമേഗ-ത്രീ ഫാറ്റി ആസിഡ്, സിങ്ക്, അയേണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമായ ആഹാരം ശീലമാക്കൂ..

വേനലിലും വെട്ടിതിളങ്ങുന്ന ആരോഗ്യമേറിയ മുടി സ്വന്തമാക്കാന്‍ ഈ വിദ്യകള്‍ പ്രയോഗിക്കാം…

 

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വേനലിലും മുടി തിളങ്ങാന്‍….