Published On: Mon, Nov 13th, 2017

തോമസ് ചാണ്ടിയുടെ രാജിയില്‍ മുന്നണിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കാനം

thomas-chandy-and-Kummnam

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീരുമാനങ്ങള്‍ മാറ്റാന്‍ ഇത് വേലിയേറ്റമോ വേലിയിറക്കമോ അല്ല. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എല്‍ഡിഎഫില്‍ പറയാമായിരുന്നു. കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്നും കാനം പറഞ്ഞു.
ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരെയാണ് ആരേപണമുണ്ടായത് എന്നാണ് പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരുമാസം മുന്‍പേ നിശ്ചയിച്ച സംസ്ഥാന സമിതി യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാ പരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും കാനം പറഞ്ഞു.

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തോമസ് ചാണ്ടിയുടെ രാജിയില്‍ മുന്നണിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കാനം