Published On: Fri, Oct 5th, 2018

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു …ചെറുതോണി ഷട്ടറുകൾ തുറക്കാൻ സാധ്യത ..

മുല്ലപെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു.ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക.അതി തീവ്രമായ മഴ പെയ്താല്‍ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. അങ്ങനെയാണെങ്കില്‍ ഇവിടെ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി വിടേണ്ടി വരും.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് .ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയൊന്നും ഇപ്പോൾ ഇല്ല .നീരൊഴുക്കും വരാന്‍ പോകുന്ന മഴയുമൊക്കെ പരിഗണിച്ചാകും ഷട്ടറുകള്‍ തുറക്കുന്ന കാര്യം പരിഗണനക്ക് വരിക.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു …ചെറുതോണി ഷട്ടറുകൾ തുറക്കാൻ സാധ്യത ..