Published On: Mon, Apr 16th, 2018

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചരണം, പ്രതികരണങ്ങള്‍ വ്യാപകം, സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ

 

എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു സംഘം നടത്തിയ ഹര്‍ത്താലിന് പ്രതികരണം ശക്തം. സംസ്ഥാനത്തിന്റെ പല ജില്ലകളും സംഘര്‍ഷാവസ്ഥയിലാണ്.

 
ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെയാണ് ഹര്‍ത്താല്‍ നടക്കുന്നതെന്നാണ് പ്രത്യേകത. ഇത് കേരളത്തെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നാഥനില്ലാ ഹര്‍ത്താലിന് ലഭിക്കുന്ന പ്രതികരണം കണ്ട് അന്തം വിട്ടിരിക്കുകയാണ്. മലയാളികളുടെ മനസ്സിനെയും ഏറെ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു ജമ്മുകശ്മീരിലെ കത്വവയില്‍ അരങ്ങേറിയത്.
അതേ തുടര്‍ന്ന് ജില്ലകളില്‍ കടകള്‍ അടപ്പിക്കലും വാഹനങ്ങള്‍ തടയലും നടന്നുക്കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു എന്ന് തന്നെ പറയാം. വെട്ടത്തൂരില്‍ വാഹനം തടഞ്ഞ 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചരണം, പ്രതികരണങ്ങള്‍ വ്യാപകം, സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ