Published On: Fri, Sep 14th, 2018

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്

mulakkal-diocese

 

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കി മിഷനറീസ് ഓഫ് ജീസസ്. പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നൽകിയാൽ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് വാര്‍ത്താക്കുറിപ്പിനൊപ്പം ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ലെെംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല.

 

missionaries_of_jesus_report.jpg.image.784.410

 

ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ്.

കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്