Published On: Tue, Sep 11th, 2018

ആഘോഷങ്ങളില്ലാതെ സ്‌കൂൾകലോത്സവം നടത്താൻ സർക്കാർ തീരുമാനം

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി.
ആഘോഷങ്ങളില്ലാതെ സ്‌കൂൾകലോത്സവം നടത്താൻ സർക്കാർ തീരുമാനിച്ചു . വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകാത്തിരിക്കാനാണ് ഇത്തരത്തിൽ തീരുമാനമെടുത്തത് .മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷമായിരിക്കും കലോത്സവ നടത്തിപ്പിനെക്കുറിച്ചുള്ള തീരുമാനഉത്തരവ് പുറത്തിറക്കുക .ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഒരുവർഷത്തേക്ക് മാറ്റിവയ്ക്കാനും ,ഇവയുടെയൊക്കെ നടത്തിപ്പിന് വേണ്ടിവരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനുമായിരുന്നു തീരുമാനം .ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആഘോഷങ്ങളില്ലാതെ സ്‌കൂൾകലോത്സവം നടത്താൻ സർക്കാർ തീരുമാനം