Published On: Thu, Feb 21st, 2019

2019ൽ സ്വർണ്ണവില എങ്ങോട്ട് ?

 

Unique Times

 

പുതുവർഷത്തിലേക്ക് കടന്നതോടെ, സ്വർണ്ണം ഒരു നിക്ഷേപ മാർഗ്ഗമെന്ന  നിലയിൽ എന്ത് പ്രകടനമാണ് നടത്താൻ പോകുന്നതെന്ന്  പരിശോധിക്കുന്നത് നല്ലതാണ്. ഡിമാന്റും സ്‌പ്ലൈയും ആണ് മറ്റ് ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതെങ്കിൽ, സ്വർണ്ണത്തിന്റെ കാര്യം അങ്ങിനെയല്ല.  സ്വർണ്ണവിലയെ നിയന്ത്രിക്കുന്ന  ഒരു പാട് ഘടകങ്ങൾ ഉണ്ട്. സ്വർണ്ണവിലയുടെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കുന്നതിൽ ലോകസമ്പദ്ഘടനയുടെ സ്ഥിതി മുതൽ രാഷ്ട്രീയ സാമ്പത്തിക ശക്തികളുടെ ഗതിവിഗതികൾ വരെ സ്വാധീനം ചെലുത്തുന്നു . അതുകൊണ്ട് തന്നെ  സ്വർണ്ണവിലയിൽ ഒരു വിശകലനം നടത്തുമ്പോൾ എല്ലാ ഘടകങ്ങളും പരിഗണിക്കേണ്ടതായി വരും. ഇത് അൽപസ്വൽപം തലവേദന പിടിച്ച പണിയാണെങ്കിലും അതുകൊണ്ട് ഗുണമുണ്ട്.

2018ന്റെ തുടക്കത്തിൽ സ്വർണ്ണം പോസിറ്റീവായിരുന്നു

കഴിഞ്ഞ ജനവരിയിൽ, 2018 ലെ സ്വർണ്ണവില പ്രവചിക്കുമ്പോൾ വില ഉയരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പകരം ആ വർഷം സ്വർണ്ണ വില 0.93 ശതമാനം കുറയുകയായിരുന്നു . പ്രസിഡന്റ് ട്രംപിന്റെ 1.5 ട്രില്ല്യ ഡോളർ നികുതി പരിഷ്‌കരണത്തെത്തുടർന്ന്  അമേരിക്കയുടെ സാമ്പത്തിക കമ്മി ഉയരുമെന്ന  പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു  ഞങ്ങളുടെ വിലയിരുത്തൽ. ഇതിനു പുറമെ ഉയരുന്ന  ഭൗമരാഷ്ട്രരംഗത്തെ റിസ്‌കുകളും യുഎസ് ഫെഡറൽ റിസർവ്വിന്റെ പലിശനിരക്ക് സുസ്ഥിരമാകില്ലെന്ന  വിലയിരുത്തലും ഈ പ്രവചനത്തിന് പിിലുണ്ടായിരുന്നു .

അതിനപ്പുറം, യുഎസിലെ പലിശനിരക്ക് നിശ്ചലമായി നിൽക്കുന്നത് അവിടെ വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ അടയാളമായും കണക്കാക്കപ്പെടുന്നതായും ഞങ്ങൾ കണ്ടു. മന്ദഗതിയിൽ നീങ്ങുന്ന  ഒരു സമ്പദ്ഘടന കോർപറേറ്റ് വരുമാനത്തിലെ വളർച്ചയെ ബാധിക്കും. അത് ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കും. ട്രംപിന്റെ പുതിയ ടാക്‌സ് പദ്ധതി കാര്യങ്ങളെ കൂടുതൽ വഷളാക്കി. ഈ ഘടകങ്ങളെല്ലാം സ്വർണ്ണവിലയെ ബാധിക്കുമെന്ന്  കണക്കാക്കപ്പെടുന്നു . 2018 എന്ന  വർഷം സ്വർണ്ണനിക്ഷേപകരെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെ വർഷമായി. സ്വർണ്ണവില ഒരു ട്രോയ് ഔസിന് അങ്ങേയറ്റം 1355 ഡോളറും കുറഞ്ഞത് 1178 ഡോളറും ആയി തുടരുകയും 2018 അവസാനത്തോടെ 1,279 ഡോളറിൽ സുസ്ഥിരമാകുകയും ചെയ്തു. അങ്ങിനെ 2018ൽ സ്വർണ്ണവില 0.93 ശതമാനം കുറവ് രേഖപ്പെടുത്തി.

 

കഴിഞ്ഞ അഞ്ച് വർഷത്തെ സ്വർണ്ണവിലയുടെ നഖചിത്രം

 

സ്വർണ്ണത്തിന്റെ അന്താരാഷ്ട്രവില കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി കൂടിവരികയായിരുന്നു . 2001ൽ ഒരു ട്രോയ് ഔൺസിന് 271 ഡോളറായിരു വില 2011ൽ 1,900 ഡോളറായി ഉയർന്നു . അതിന് ശേഷം, സ്വർണ്ണവില കയറുകയും ഇറങ്ങുകയും ചെയ്തത് , അസ്ഥിരമായി തുടർന്നു . 2013 മുതൽ താഴേക്ക് പതിച്ചുകൊണ്ടിരുന്ന  വില 2015-ൽ 1060 ഡോളറായി മാറി. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ സ്വർണ്ണവിലയുടെ ഒരു ടേബിളിൽ ചുവടെ നൽകുന്നു :

 

ഒന്നാം ഘട്ടം : ചാഞ്ചാടുന്ന  സ്വർണ്ണവിലയുടെ വ്യതിയാനം ഔൺസിന് 50 ഡോളർ എന്ന  ബാന്റിനുള്ളിൽ

 

2017ലെ വിലയ്ക്ക്  ഉറച്ച പിന്തുണ നൽകിക്കൊണ്ടായിരുന്നു  2018 ആരംഭിച്ചത്. 1291 ഡോളറിൽ നിന്നും  വില 1300 ഡോളർ എന്ന  നിലവാരവും മറികടന്നു . ഡോളർ വിലയിലെ ഇടിവായിരുന്നു  സ്വർണ്ണവിലയുടെ ഈ കയറ്റത്തിന് കാരണമായത്. യുഎസ് ഡോളർ വില 2003 – ന് ശേഷം 2018ലെ ആദ്യ സാമ്പത്തികപാദത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തും.

അതിന് ശേഷം, യൂറോപ്പിലുണ്ടായ അനിശ്ചിതത്വം മൂലം ഡോളറിന്റെ മൂല്യം വർധിക്കാൻ തുടങ്ങിയതോടെ വീണ്ടും സ്വർണ്ണവിലയുടെ തിളക്കം നഷ്ടപ്പെടാൻ തുടങ്ങി. ഇതിന് പുറമെ, ഫെഡറൽ റിസർവ്വ് അവരുടെ 2018 ഫിബ്രവരിയിലെ പണനയപ്രകാരം പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന്  തീരുമാനിച്ചു. കൂടിയ പലിശനിരക്ക് കൂടുതൽ ബോണ്ട് വരുമാനത്തിലേക്ക് നയിക്കും. അത് സ്വർണ്ണനിക്ഷേപിക്കാനുള്ള താൽപര്യം നശിപ്പിക്കും. വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ ദുർബലമായ ഡോളറും ഫെഡറൽ നയത്തിലെ പലിശനിരക്ക് കൂട്ടുമെന്ന്  പ്രതീക്ഷയും സ്വർണ്ണവില ഔൺസിന് 1300 ഡോളറിനും 1350 ഡോളറിനും ഇടയ്ക്കുള്ള നിലവാരത്തിൽ നിലനിർത്തും.

അടുത്ത പേജില് തുടരുന്നു

Pages: 1 2

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

2019ൽ സ്വർണ്ണവില എങ്ങോട്ട് ?