Published On: Sat, Mar 9th, 2019

നീരവ്‌ മോഡി ലണ്ടനിലുണ്ടെന്ന്‌ അറിയാമായിരുന്നെന്ന്‌ കേന്ദ്രസര്‍ക്കാര്‍

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്ന്‌ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്കു കടന്ന വിവാദ വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്ന്‌ അറിയാമായിരുന്നെന്ന്‌ കേന്ദ്രസര്‍ക്കാര്‍. . നീരവ് മോദിയെ ലണ്ടനില്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത ‘ദ ടെലഗ്രാഫ്‌’ പത്രം പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. മോഡിയെ കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രതികരണം.13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോയും പത്രം പുറത്തുവിട്ടു.പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവ് മോദിക്ക് ഇടപാടുണ്ട്. പണക്കാരായ വിദേശികള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നീരവ്‌ മോഡി ലണ്ടനിലുണ്ടെന്ന്‌ അറിയാമായിരുന്നെന്ന്‌ കേന്ദ്രസര്‍ക്കാര്‍