Published On: Tue, Apr 23rd, 2019

ഉയർന്ന എൽടിവിയും ഗോൾഡ് ലോണും

ഈ വൈരുദ്ധ്യത്തെക്കുറിച്ച് ഒന്ന്  ചിന്തിച്ചുനോക്കൂ. ഒരു വശത്ത് ഇന്ത്യയിലെ ബാങ്കുകൾ വൻതോതിൽ നിക്ഷേപഞെരുക്കം അനുഭവിക്കുകയും സാമ്പത്തികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രെഡിറ്റ് നൽകാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു . ഈ ക്രെഡിറ്റ് സംവിധാനത്തിലെ പോരായ്മ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയും ഇന്ത്യയുടെ മൂന്നാം  സാമ്പത്തികപാദത്തിലെ ജിഡിപി വളർച്ച 6.6 ശതമാനത്തിൽ നിർത്തുകയും ചെയ്യുന്നു .

മറുവശത്താകട്ടെ , നല്ല സാമ്പത്തികഅടിത്തറയുള്ള ഗോൾഡ് ലോൺ  എൻബിഎഫ്‌സികൾ കൃത്രിമായി അടിച്ചേൽപ്പിക്കപ്പെടുന്ന  നിയന്ത്രണങ്ങളിലെ മറികടന്ന് , സ്വർണ്ണം പണയം വെക്കാനെത്തുന്നവർക്ക് 75 ശതമാനത്തിൽ അധികം മൂല്യം വായ്പയായി നൽകുന്നു . ഗോൾഡ് ലോൺ എൻബിഎഫ്‌സികളുടെ ബിസിനസ് അർധ പട്ടണങ്ങളിൽ ജീവിക്കുന്ന , ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത സാധാരണക്കാർക്ക് വായ്പ നൽകുക എന്നതാണ്. ഗോൾഡ് ലോണിൽ 70 ശതമാനത്തിലധികവും മൈക്രോ വായ്പകളാണ്. 50,000 രൂപയിൽ താഴെ നൽകുന്ന  വായ്പകളാണ് മൈക്രോ വായ്പകൾ.

ഇന്ത്യക്കാർ സ്വർണ്ണത്തെ സ്‌നേഹിക്കുന്നവരാണ്. ലോകത്തിൽ വെച്ച് സ്വകാര്യമായി സ്വർണ്ണം കൈവശം വെച്ചിരിക്കുന്നത് നമ്മുടെ വീടുകളിലാണ്. 2012- ൽ ഇന്ത്യ കൂടുതൽ സ്വർണ്ണം ഇറക്കുമതി ചെയ്തതിനാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുതിച്ചുയർന്നു . രൂപ പുറത്തേക്കൊഴുകുന്നത് തടയാൻ, റിസർവ്വ് ബാങ്ക് കുറച്ച്  നടപടികൾ എടുക്കുകയുണ്ടായി. അതിൽ ഒന്ന്  അമിതമായ സ്വർണ്ണ ഇറക്കുമതി തടയുക എന്നതായിരുന്നു . കൃത്രിമമായ തടസ്സങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു  അത് ചെയ്തത്. സ്വർണ്ണഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 10 ശതമാനം ഉയർത്തുകയും തീരുവകൾ ഏർപ്പെടുത്തുന്നതല്ലാതെ ഒരു കുറച്ച്  നടപടികൾ എടുക്കുകയും ചെയ്തു. തീരുവകളില്ലാതെയുള്ള നടപടികളിൽ ഒന്നാണ് വായ്പവെക്കുന്ന  സ്വർണ്ണത്തിന് നൽകേണ്ട തുക തീരുമാനിക്കുന്ന  മൂല്യത്തിനുള്ള വായ്പാ അനുപാതത്തിന് (എൽടിവി) പരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി.   നേരത്തെ പണയസ്വർണ്ണത്തിന് എത്ര വേണമെങ്കിലും വായ്പ അനുവദിക്കാമായിരുന്നു . എാൽ ഒരൊറ്റ രാത്രികൊണ്ട് എൽടിവി ഏർപ്പെടുത്തുക വഴി പണയസ്വർണ്ണത്തിന്റെ യഥാർത്ഥ വിലയുടെ 60 ശതമാനം മാത്രമേ വായ്പ നൽകാവൂ എന്ന  വ്യവസ്ഥ കൈവന്നു . ഒരു വർഷത്തിനുള്ളിൽ ഈ പരിധി 75 ശതമാനമാക്കി ഉയർത്തി. ബാങ്കുകൾ നൽകുന്ന  സ്വർണ്ണവായ്പാ തുകയുടെ പരിധി 75 ശതമാനമാണ്.

ഈ നിയന്ത്രണങ്ങൾ അന്ന്  ഒരു ശരിയായ ചുവടുവെയ്പായിരുന്നു . ഇപ്പോൾ ഏഴ് സംഭവബഹുലമായ വർഷങ്ങൾക്ക് ശേഷം, സാഹചര്യങ്ങൾ മാറി. ഈ നിയന്ത്രണങ്ങളിൽ ഒരു പുനർചിന്തയും പരിഷ്‌കരണവും ആവശ്യമായി വന്നു . എന്തൊക്കെയായാലും ഒരു നല്ല പ്രതിരോധശേഷിയുള്ള ഒരു സാമ്പത്തികസംവിധാനത്തിന്റെ അടിത്തറ നിയന്ത്രണച്ചടങ്ങളിധിഷ്ഠിതമായ മുൻകരുതലുകളാണ്. എങ്കിലും സാമ്പത്തികസാഹചര്യങ്ങളുടെ മാറ്റങ്ങൾക്കനുസരിച്ച് അത് രൂപപ്പെട്ടുവരേണ്ടതുണ്ട്.

ഈ വർഷങ്ങളിൽ ഇന്ത്യ നോട്ട്  നിരോധനവും ജിഎസ്ടിയും പോലുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഗോൾഡ് ലോൺ  എൻബിഎഫ്‌സികൾ കാലത്തിനനുസരിച്ച് രൂപാന്തരപ്പെട്ടു . ഉപഭോക്താക്കൾക്ക് സൗകര്യങ്ങളൊരുക്കുന്ന  സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും പ്രക്രിയകൾ പരിഷ്‌കരിക്കുകയും ചെയ്തു. അടിസ്ഥാസൗകര്യവികസനങ്ങൾക്കായി ഇന്ത്യയിലുടനീളം നിക്ഷേപമിറക്കിക്കൊണ്ട് ഗോൾഡ് ലോൺ  കമ്പനികൾ സാമ്പത്തികമായി കൂടുതൽ പേരെ ഉൾച്ചേർക്കാനുള്ള ദൗത്യം മുന്നോട്ട്  കൊണ്ട് പോകുകയാണ്. അതിന്റെ ഭാഗമായി അവർ ഉൾനാടുകളിൽ പോലും ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കാത്ത പാവങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

എൽടിവി കാപ്പിംഗ് പോലുള്ള നിയന്ത്രണങ്ങൾ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന്  മാത്രമല്ല അത് അസംഘടിത  മേഖലയിലെ കൊള്ളപ്പലിശക്കാർക്കും സ്വർണ്ണപ്പലിശക്കാർക്കും അവസരം നൽകുകയും ചെയ്യുന്നു . അവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലാത്തതിനാൽ പണയം വെക്കാൻ വരുന്നവർക്ക് ഉയർന്ന വായ്പ നൽകാൻ സാധിക്കും.

ചരിത്രവും സാമാന്യബോധവും മാത്രമാണ് ഭാവിയിലെ റിസ്‌കുകളിൽ നിന്നും  നമുക്ക് വഴികാട്ടുന്നത്. ഇപ്പോൾ സ്വർണ്ണപ്പണയത്തിന് ആകെ സ്വർണ്ണവിലയുടെ 75 ശതമാനം മാത്രമേ പണയം വെക്കാൻ വരുന്നവർക്ക് നൽകാൻ പാടുള്ളൂ. അങ്ങിനെയാണ് എൽടിവി അനുപാതം നിശ്ചയിച്ചിരിക്കുന്നത്.

വിപണിയിൽ ഇപ്പോൾ ലഭ്യമായ എല്ലാ വായ്പാ ഉൽപ്പന്നങ്ങളെ തട്ടിച്ചുനോക്കിയാൽ, സ്വർണ്ണവായ്പയുടെ കാര്യത്തിൽ മാത്രം യഥാർത്ഥ വിലയുടെ 75 ശതമാനം മാത്രമേ നൽകാൻ പാടുള്ളൂ എന്ന  എൽടിവി നിയന്ത്രണം ന്യായീകരിക്കാൻ വിഷമമാണ്. വാഹനവായ്പയുടെ കാര്യത്തിൽ 80 ശതമാനം എന്നതാണ് എൽടിവി അനുപാതം. അവിടെ ആദ്യ വർഷം തന്നെ 30 ശതമാനത്തോളം നഷ്ടം സംഭവിക്കാറുണ്ട്. എന്നാൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ മുതലിന് യാതൊരു വിധത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്ല. എന്നിട്ടും  പണയം വെക്കാനെത്തുന്നവർക്ക് ആകെ മൂല്യത്തിന്റെ 75 ശതമാനം മാത്രമേ നൽകാൻ പാടൂള്ളൂ . സ്വർണ്ണപ്പണയത്തിന്റെ കാര്യത്തിൽ മുതൽ എപ്പോഴും വായ്പ കൊടുക്കുന്നവരുടെ പക്കലാണ്. അവർക്ക് അത് ഏത് സമയത്തും പണമാക്കിമാറ്റാനും സാധിക്കും. അതുകൊണ്ട് വിവേകത്തോടുകൂടിയ റിസ്‌ക് മാനേജ്‌മെന്റ് നിർദേശിക്കുന്നത് ഇതിലെ പോരായ്മ നികത്തേണ്ടത് ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നതാണ്.

ആർബി ഐയുടെ ബേസൽ – III  മാർഗ്ഗനിർദേശപ്രകാരം സ്വർണ്ണവും സ്വർണ്ണാഭരണങ്ങളും സാമ്പത്തിക ഈട് എന്ന നിലയിൽ സ്വീകാര്യമാണ്. സ്വർണ്ണവും സ്വർണ്ണാഭരണങ്ങളും വഴി നേടുന്ന  പേഴ്‌സണൽ വായ്പയുടെ കാര്യത്തിൽ ഒരു സമഗ്രമായ സമീപനം വേണമെന്നതാണ് മാർഗ്ഗനിർദേശങ്ങൾ ഊന്നിപ്പറയുന്നത്. എന്തായാലും പരമ്പരാഗതമായ റിസ്‌ക്-അടിസ്ഥാനത്തിലുള്ള രീതിയ്ക്ക് പകരം സ്വർണ്ണവായ്പയുടെ കാര്യത്തിൽ വിവേകത്തോടുകൂടിയ റിസ്‌ക് മാനേജ്‌മെന്റ് രീതി വരണമെന്നർത്ഥം.

കൊള്ളപ്പലിശക്കാരും സ്വർണ്ണപ്പണയവ്യാപാരികളുമടങ്ങിയ അസംഘടിതമേഖലയിലുള്ളവർക്ക് എൽടിവി അനുപാതം ഇല്ലാതിരിക്കുകയും എൻപിഎഫ്‌സികൾക്ക് 75 ശതമാനം എന്ന  നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നത് അസംഘടിത  മേഖലയുടെ ആധിപത്യത്തിനാണ് വഴിതെളിക്കുക. നിയന്ത്രണങ്ങൾ വാസ്തവത്തിൽ പാവങ്ങളെ സഹായിക്കാനും അവർക്ക് ഏറ്റവും മികച്ച ഫലം നൽകാനും ഉദ്ദേശിച്ചുള്ളതായിരിക്കണം. എൽടിവി നിയന്ത്രണം എടുത്തുകളഞ്ഞാൽ സ്വർണ്ണപ്പണയത്തിനെത്തുന്ന  പാവങ്ങൾക്ക് സഹായമാവുമെന്ന്  മാത്രമല്ല, ഇടത്തരം-ചെറുകിട വ്യാപാരികൾക്ക് അവരുടെ ബിസിനസിന് സമയോചിതമായ വായ്പ ലഭ്യമാക്കലുമായിരിക്കും. ഇത് പാവപ്പെട്ടവരെ കൂടുതൽ പണത്തിനായി കൊള്ളപ്പലിശക്കാരെ സമീപിക്കുന്നതിൽ നിന്നും  തടയും. അവരെ പകരം സംഘടിതമേഖലയിലേക്ക് കൊണ്ടുവരും. ഇത് ഗോൾഡ് ലോൺ  എൻബിഎഫ്‌സികളെ ഉത്തേജിപ്പിക്കുകയും പാവങ്ങൾക്ക് പരമാവധി സാമ്പത്തികസഹായം നൽകുകയും ചെയ്യുക  വഴി രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യാനും സാധിക്കും. ബാങ്കുകൾ കിട്ടാക്കടത്തിൽപ്പെട്ടുഴലുമ്പോഴാണ് എൻബിഎഫ്‌സികളുടെ ഈ വിജയമെന്നോർക്കണം. 

V.P. നന്ദകുമാർ

MD & CEO മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഉയർന്ന എൽടിവിയും ഗോൾഡ് ലോണും