Published On: Thu, Apr 4th, 2019

എം കെ രാഘവനെതിരായ ആരോപണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി

MK Raghavan_Congress

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടുമാണ് ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയത്. ഇന്നലെയാണ് എം കെ രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു ഹിന്ദിചാനല്‍ പുറത്തുവിട്ടത്. നഗരത്തിൽ പഞ്ചനക്ഷത്രഹോട്ടൽ പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിന് മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണ് ഈ ദൃശ്യങ്ങളെന്ന് എം.കെ. രാഘവന്‍ ആരോപിച്ചു.എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നിൽ പിന്നില്‍ ഒരു മാഫിയാ സംഘമുണ്ടെന്നും എം.കെ. രാഘവന്‍ പറഞ്ഞു . സംഭവത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാഘവന്‍ പരാതി നല്‍കി.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

എം കെ രാഘവനെതിരായ ആരോപണം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി