Published On: Fri, Mar 16th, 2018

അമ്മ മക്കള്‍ മുന്നേറ്റ കഴകം; പുതിയ പാര്‍ട്ടിയുമായി ടി.ടി.വി ദിനകരന്‍

ചെന്നൈ: എഐഡിഎംകെ വിമതനേതാവ് ടി.ടി.വി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഇപ്പോഴത്തെ എംഎല്‍എയാണ് ദിനകരന്‍. അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ദിനകരന്‍ പറഞ്ഞിരുന്നു.

Chennai: Sidelined AIADMK leader T T V Dhinakaran celebrates after winning the RK Nagar constituency bypoll, in Chennai on Sunday. PTI Photo    (PTI12_24_2017_000146B) *** Local Caption ***

എഐഎഡിഎം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒപിഎസ് ഇപിഎസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അമ്മ മക്കള്‍ മുന്നേറ്റ കഴകം; പുതിയ പാര്‍ട്ടിയുമായി ടി.ടി.വി ദിനകരന്‍