Published On: Thu, Aug 31st, 2017

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനമായി ഡിക്യു വാച്ചസ്

 

IMG_9647കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രാന്റഡ് വാച്ച് സമ്മാനമായി നല്‍കാനുള്ള പദ്ധതിയുമായി പെഗാസസ് ചെയര്‍മാനും ഡിക്യു വാച്ചസ് ഡയറക്ടറുമായ അജിത് രവി. സമയം അമൂല്യമാണ് എന്ന സങ്കല്പമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിക്യൂ വാച്ചുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. കല്പന ഇന്റര്‍നാഷണല്‍ എം.ഡി എലിസബത്ത് ചാക്കോയാണ് പദ്ധതിയുടെ പ്രൊമോട്ടര്‍. ‘ഡിക്യൂ വാച്ചുകള്‍ ഓരോ ദിവസവും നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എല്ലാവര്‍ക്കും ഒരു പ്രചോദനം ആവശ്യമാണ്. ഡിക്യു വാച്ച് ഈ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിലൂടെ അവരില്‍ പുഞ്ചിരി വിടര്‍ത്താനും സമയത്തിന്റെ വില എന്തെന്ന് പഠിപ്പിക്കാനുമാണ് ഞാന്‍ ലക്ഷ്യമിടുന്നത്’ – അജിത് രവി പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി എറണാകുളത്തെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കല്പന ഇന്റര്‍നാഷണല്‍ എം.ഡി എലിസബത്ത് ചാക്കോയും ഡിക്യു ഡയറക്ടര്‍മാരായ അജിത് രവിയും നിഷിജിത്ത് കെ.ജോണും വാച്ചുകള്‍ സമ്മാനിച്ചു.

 

IMG_9677 IMG_9689

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനമായി ഡിക്യു വാച്ചസ്