Published On: Thu, Aug 24th, 2017

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി

Supreme-Court-of-India-minന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മ്മാണം നടത്താനാവില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ചു. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന 1954ലേയും 1962ലേയും വിധികള്‍ അസാധുവായി. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജഡ്ജിമാരായ ജെ ചേലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, എ.എം. സപ്രെ,ആര്‍കെ അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി