Published On: Mon, Oct 30th, 2017

ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവ്

 

hadiya new(1)ന്യൂഡല്‍ഹി: മതം മാറി വിവാഹിതയായ വൈക്കം സ്വദേശിനി ഹാദിയയെ (അഖില) നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നവംബര്‍ 27ന് മൂന്ന് മണിക്ക് ഹാജരാക്കാന്‍ പിതാവ് അശോകനോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ ഹാദിയയുടെയും പിതാവിന്റെയും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെയും നിലപാടുകള്‍ വ്യക്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും മകളുടെ സംരക്ഷണച്ചുമതല പൂര്‍ണമായും അച്ഛന് മാത്രമാണെന്ന് പറയാനാവില്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം ജീവിതം തെരഞ്ഞെടുക്കാമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവ്