Published On: Tue, Oct 3rd, 2017

ഹാദിയക്ക് സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

 

hadiya new(1)ന്യൂഡല്‍ഹി: ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. മകളുടെ സംരക്ഷണച്ചുമതല പൂര്‍ണമായും അച്ഛന് മാത്രമാണെന്ന് പറയാനാവില്ലെന്നും 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം ജീവിതം തെരഞ്ഞെടുക്കാമെന്നും കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കാനുള്ള അവകാശം ഹൈക്കോടതിക്കുണ്ടോയെന്നും കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും കേസിലെ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹാദിയക്ക് സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി