Published On: Thu, Mar 8th, 2018

ഹാദിയയുടെ വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി

 

hadiya new(1)ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഇവരുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹാദിയ സ്വതന്ത്രയാണെന്നും ഇഷ്ടമുള്ള ആളിനൊപ്പം ജീവിക്കാനാവുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള തീരുമാനമാണെന്നും മൂന്നാമത് ഒരാള്‍ക്ക് ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ എന്‍.ഐ.എ അന്വേഷണം തുടരാമെന്നും സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹര്‍ജി നല്‍കിയത്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹാദിയയുടെ വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി