Published On: Fri, Jan 12th, 2018

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം

SC Justicesന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ അതൃപ്തി പ്രകടിച്ചുകൊണ്ട് ജഡ്ജിമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയത്. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തന്നെ അപകടാവസ്ഥയിലാവുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സുപ്രീംകോടതിയില്‍ കുറച്ചുകാലമായി നടക്കുന്നതെന്നും എല്ലാശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കുമുമ്പിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയ 2014ല്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയത്.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം