Published On: Tue, Oct 31st, 2017

ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണി, മോദിക്ക് കത്തയക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

swamyന്യൂഡല്‍ഹി : ആധാറിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉടന്‍ കത്ത് നല്‍കുമെന്നും സ്വാമി തന്റെ ട്വിറ്ററില്‍ കുറിച്ചു. ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണ്.ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്ത് നല്‍കും. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം സുപ്രീംക്കോടതി തടയുമെന്നാണ് എന്റെ പ്രതീക്ഷ. – സ്വാമി പറഞ്ഞു. നേരത്തേയും ആധാറിനെതിരെ നിലപാടുമായി സ്വാമി രംഗത്തെത്തിയിട്ടുണ്ട്.
ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്വാമിയുടെ പ്രതികരണം.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണി, മോദിക്ക് കത്തയക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി