Published On: Fri, Mar 30th, 2018

ഉദാഹരണം സുജാതയല്ല, ഉദാഹരണം രജനിബാല

Rajani-Bala-700മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ഉദാഹരണം സുജാതയിലെ നായികാ കഥാപാത്രത്തെ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും മകള്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി വിജയം നേടിയ അമ്മയുടെ കഥ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. ഇതാ യഥാര്‍ത്ഥജീവിതത്തിലെ സുജാതയെ പരിചയപ്പെടാം. പഞ്ചാബ് ലുധിയാനയിലെ ആശുപത്രി ജീവനക്കാരിയായ രജനിബാലയാണ് മകനൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി വാര്‍ത്തകളില്‍ ഇടം നേടിയത്. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഈ 44കാരി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പത്താം ക്ലാസ് യോഗ്യത നേടാന്‍ തീരുമാനിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനൊപ്പമാണ് പാഠഭാഗങ്ങള്‍ സ്വായത്തമാക്കിയതെന്നും കുടുംബാംഗങ്ങളെല്ലാം പൂര്‍ണ പിന്തുണ നല്‍കിയെന്നും അവര്‍ പ്രതികരിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഉദാഹരണം സുജാതയല്ല, ഉദാഹരണം രജനിബാല