Published On: Wed, Mar 14th, 2018

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

 

stephen-hawking-qua-doi-o-tuoi-76ലണ്ടന്‍: ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നാഡീകോശങ്ങളെ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായിരുന്നു അദ്ദേഹം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ഗവേഷണം നടത്തിയിരുന്ന സ്റ്റീഫന്‍ ഹോക്കിങ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. 1942 ജനുവരി 8ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിലാണ് അദ്ദേഹം ജനിച്ചത്. ഹോക്കിംഗിന്റെ കുടുംബാംഗങ്ങള്‍ സംയുത്ക പ്രസ്താവനയിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു