Published On: Wed, Mar 7th, 2018

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. പത്താംക്ലാസ് പരീക്ഷ എഴുതുന്ന 4,41,103 വിദ്യാര്‍ത്ഥികളില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണുള്ളത്. പത്താംക്ലാസ് പരീക്ഷക്കായി 2,935 പരീക്ഷാകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

ഉച്ചകഴിഞ്ഞാണ് പത്താംക്ലാസ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലേയും നടക്കും.
ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളിലായി പരീക്ഷാ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയത്തിന് ശേഷം ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനം ഉണ്ടാകും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും