Published On: Tue, Feb 27th, 2018

ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കി: ഇന്ന് ഇന്ത്യയിലെത്തിക്കും

 

sreedeviiദുബൈ: ചലച്ചിത്രതാരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താരത്തിന്റേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. ഇതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം രാത്രിയോടെ ഇന്ത്യയിലെത്തിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ശ്രീദേവിയുടെ ബന്ധുക്കള്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിനും അധികൃതര്‍ കൈമാറി. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പോലീസ് മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കി: ഇന്ന് ഇന്ത്യയിലെത്തിക്കും