Published On: Sat, May 26th, 2018

സ്പൈസി ചിക്കന്‍ വിങ്ങ്‌സ്

spicy-orange-chicken-wings_thecozyapron_10-17-16_1

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ വിങ്ങ്സ് തൊലിയോട് കൂടിയത് – 10 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
സോയാസോസ് – ഒരു ടേബിള്‍ സ്പൂണ്‍
ഒറിഗാനോ – 1/2 ടീസ്പൂണ്‍
നാരങ്ങാനീര് – ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂണ്‍
സവാള അരിഞ്ഞത് – 2 എണ്ണം
വിനാഗിരി – ഒരു ടേബിള്‍ സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ടുമാറ്റോ കെച്ചപ്പ് – ഒരു ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് – ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ അല്‍പം ഉപ്പ്, വെളുത്തുള്ളി, സോയാസോസ്, ഒറിഗാനോ, നാരങ്ങാനീര്, കുരുമുളക് ചതച്ചത് എന്നിവ ഇളക്കി യോജിപ്പിക്കുക. ചിക്കന്‍ വിങ്ങ്‌സിലേക്ക് ഇത് പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക. ശേഷം ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്ത് അല്‍പം മൈദ തൂവി ഇളക്കി വയ്ക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ മൈദ തൂവി ഇളക്കിവയ്ക്കാം.(വറുക്കുമ്പോള്‍ കൂടുതല്‍ ക്രിസ്പിയാകാനാണിത്). ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് മിനിറ്റ് ചൂടാക്കി ചിക്കന്‍ വിങ്സ് ഓവനില്‍ വെച്ച് രണ്ടു വശവും ഫ്രൈ ചെയ്തെടുക്കുക. ഒരു ബൗളില്‍ സവാള അരിഞ്ഞത്, വിനാഗിരി, ബ്രൗണ്‍ ഷുഗര്‍ എന്നിവ യോജിപ്പിച്ച് ബ്രൗണ്‍ഷുഗര്‍ അലിയുന്നതുവരെ ഇളക്കുക. ശേഷം ടുമാറ്റോ കെച്ചപ്പ്, ചില്ലി സോസ് എന്നിവ യോജിപ്പിച്ച് ചിക്കന്‍ വിങ്സില്‍ പുരട്ടി വീണ്ടും മൂന്ന് മിനിറ്റ് ഓവനില്‍ വച്ച് ഫ്രൈ ചെയ്തെടുക്കാം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്പൈസി ചിക്കന്‍ വിങ്ങ്‌സ്