Published On: Sat, Jun 1st, 2019

സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു..

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. മന്‍മോഹന്‍ സിങാണ് സോണിയയുടെ പേര് നിർദേശിച്ചത്.

രാജ്യസഭ, ലോക്‌സഭാ എംപിമാര്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം. സോണിയ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ്. പാര്‍ട്ടിയുടെ ലോക്‌സഭ കക്ഷിനേതാവിനെ ഇന്നു തിരഞ്ഞെടുക്കില്ല.

സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനാകും ലോക്സഭ, രാജ്യസഭ കക്ഷി നേതാക്കളെ തീരുമാനിക്കുക. ലോക്സഭ കക്ഷി നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും. ഇന്ന് തിരഞ്ഞെടുക്കില്ല ജൂൺ പതിനഞ്ചിന് മുൻപ് തിരഞ്ഞെടുക്കുമെന്നാണ് സൂചന.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു..