Published On: Mon, Mar 18th, 2019

ചർമ്മം വെളുപ്പിക്കാൻ ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ

എല്ലാവരും സ്വന്തം  മുഖം വെളുക്കാനും തിളങ്ങാനും ആഗ്രഹിക്കുന്നവരാണ്. വെളുത്ത ചർമ്മത്തോടുള്ള നമ്മുടെ അഭിനിവേശമാണ് ക്രീമുകൾ നിർമ്മിക്കുന്ന  കുത്തകകമ്പനികൾ മുതലാക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ചർമ്മം വെളുക്കാനും തിളങ്ങാനും മോഹിക്കുന്നത്? നമ്മളിൽ പലർക്കും ഇക്കാര്യത്തിൽ ഒരു കൃത്യമായ ഉത്തരം പറയാനാവില്ല. ഈ ചോദ്യം ഗൗരവപ്പെട്ട ഒരു ആത്മപരിശോധന ആവശ്യപ്പെടുന്നു. പക്ഷെ എല്ലാവരും ചിന്തിക്കുന്നവരല്ലല്ലോ. ഒരു മൂല്യവുമില്ലാത്ത പരസ്യപ്രചാരണം നടത്തുന്ന  കുത്തകക്കമ്പനികളുടെ വെളുക്കാനുള്ള ഉൽപന്നങ്ങൾക്ക് ഇരയാകുന്ന  ആളുകളെ അതിനുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കുന്നതു വഴി രക്ഷപ്പെടുത്തുന്നതാണ് ഇക്കാര്യത്തിൽ ഏറ്റവും നല്ല മാർഗ്ഗം. ഇത്തരത്തിലുള്ള അഞ്ച് പ്രകൃതിദത്ത വഴികൾ ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിൽ.

യോഗർട്ട്

പാലിന്റെ ഉപോൽപന്നമാണ് യോഗർട്ട് . ലാക്ടിക് ആസിഡിന്റെ നല്ലൊരു ഉറവിടമാണ് പാൽ. പരമ്പരാഗത ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനും വിവിധ തരങ്ങളായ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനും ഭാരതീയർ  പാൽ ഉപയോഗിക്കുന്നു . അതിലെ ബ്ലീച്ചിംഗ് ഗുണങ്ങളാണ് ചർമ്മം വൃത്തിയാക്കാൻ  സഹായിക്കുന്നത്.യോഗർട്ട്  മുഖത്ത് പുരട്ടുക. 15 മുതൽ 20 മിനിറ്റിന് ശേഷം സാധാരണവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതിൽ നാരങ്ങനീര് കൂടി ഉപയോഗിച്ചതാൽ നല്ല ഫലം കിട്ടും.

freash-mandarines-500x500

ഓറഞ്ച്

സിട്രസ് ഫലങ്ങളിൽ രാജാവാണ് ഓറഞ്ച്. ഇത് ശരീരത്തിന് മാത്രമല്ല, ചർമ്മത്തിനും നല്ലതാണ്. പ്രത്യേകിച്ചും മുഖചർമ്മത്തിന്. വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടമാണിത്. ഇത് ജ്യൂസായോ അതല്ലെങ്കിൽ അരച്ച് മുഖത്തിൽ മാസ്‌കായോ ഉപയോഗിക്കാം. ജ്യൂസാണെങ്കിൽ ദിവസവും ഒരു ഗ്ലാസ് കഴിക്കണം. അതല്ലെങ്കിൽ ഓറഞ്ച് പേസ്റ്റ് മുഖത്ത് പുരട്ടി  10 മുതൽ 20 മിനിറ്റ് വരെ വിടുക. ഓറഞ്ച് ഒരു നല്ല ബ്ലീച്ചിംഗ് ഏജന്റാണ്‌ .

ചെറുപയർപൊടി

ചെറുപയർപൊടി  പോലെ ചർമ്മത്തിന് ഗുണം  ചെയ്യുന്ന  മറ്റൊന്നില്ല. വിവിധ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിരിക്കുവെന്നതാണ് ഇതിന്റെ  പ്രത്യേകത. അത് മുഖത്തെ അമിതമായ എണ്ണമയം നീക്കുന്നുവെന്നുള്ളതാണ്   . അതേ സമയം ആവശ്യമായ അളവിൽ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു . ചെറുപയർ പൊടി പേസ്റ്റാക്കി മുഖത്ത് പുരട്ടി   ഉണങ്ങിയതിന് ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക . വെള്ളമോ പനിനീരോചേർത്ത് ഈ പേസ്റ്റ് ഉണ്ടാക്കാം .ഇതിന്റെ ഫലം ഏതാനും ആഴ്ചകൾക്കുള്ളിൽ അറിയാം.

തേൻ

തേൻ  മികച്ച ബ്ലീച്ചിംഗ് ഏജന്റ് എന്നത് മാത്രമല്ല നല്ലൊരു  മോയ്‌സ്ചറൈസരുംകൂടിയാണ് .  ആന്റിബാക്ടീരിയൽ ഗുണങ്ങളും ഇതിനുണ്ട്. ഇതിന്  മുഖത്തെ കറുത്തപാടുകളും നീക്കാനുള്ള ശേഷിയുണ്ട്. തേൻ മുഖത്ത് പുരട്ടി 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ ശേഷം കഴുകിക്കളയുക. ദിവസേന ചെയ്യുക. കൂടുതൽ മികച്ച ഫലം കിട്ടാൻ അൽപം ചെറുനാരങ്ങനീരും ഉപയോഗിക്കുന്നത് നല്ലതാണ് .

product_7240-500x500

നാരങ്ങ

ഏറ്റവും ചെലവ് കുറഞ്ഞ പ്രകൃതിദത്തമായ ബ്ലീച്ചാണ് നാരങ്ങ . വൈറ്റമിൻ സിയുടെ കലവറയാണ്   ചെറുനാരങ്ങ. അതിൽ ധാരാളം പോഷകങ്ങളും  ഉണ്ട്. ഒരു പാത്രത്തിൽ നാരങ്ങനീരെടുത്ത് അതിൽ പഞ്ഞി മുക്കി  മുഖത്ത് നാരങ്ങാനീര്  തേച്ച് പിടിപ്പിക്കുക. അൽപനേരത്തിന് ശേഷം കഴുകിക്കളയുക. മികച്ച ഫലം കിട്ടുന്നതിന്  ആഴ്ചയിൽ മൂന്ന്  തവണയെങ്കിലും ചെയ്യുക.

ഈ നുറുങ്ങുകൾക്കർത്ഥം കറുത്ത ചർമ്മം മോശമാണെല്ല. വാസ്തവത്തിൽ കറുത്ത ചർമ്മമാണ് വെളുത്ത ചർമ്മത്തേക്കാൾ മികച്ചത്. മെലനിൻ പിഗ് മെന്റിന്റെ നല്ലൊരു സഞ്ചയം വെളുത്ത ചർമ്മത്തേക്കാൾ കറുത്ത ചർമ്മത്തിലാണ് ഉള്ളത്. പിഗ്മെന്റ് കൂടുംന്തോറും ചർമ്മത്തിന്റെ കരുത്ത് കൂടുതലായിരിക്കും. വിവരമുള്ള ആരും നിറം നോക്കി ചർമ്മത്തിന്റെ ആരോഗ്യം നിർവ്വചിക്കാൻ ശ്രമിക്കില്ല. ദൈവം സൃഷ്ടിച്ച എന്തിനും തനതായ സൗന്ദര്യമുണ്ട്. പക്ഷെ അത് അറിവുള്ളവർക്ക് മാത്രമേ തിരിച്ചറിയാൻ സാധിക്കൂ.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചർമ്മം വെളുപ്പിക്കാൻ ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ