Published On: Fri, Nov 10th, 2017

സോളാര്‍ റിപ്പോര്‍ട്ട് ; പ്രതിരോധത്തിലായി കോണ്‍ഗ്രസ്

തിരുവനന്തപുരം : സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭ മുന്‍പാകെ സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസും യുഡിഎഫും കനത്ത പ്രതിരോധത്തില്‍. റിപ്പോര്‍ട്ടിന്റെ ഭൂരിഭാഗവും ഉമ്മന്‍ചാണ്ടിയുമായും മുന്‍മന്ത്രിമാരും എംഎല്‍എ, എംപിമാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ്. അവയില്‍ കൂടുതലും സരിതയുടെ കത്തിലെ ലൈംഗികമായ ഇടപെടലുകള്‍ സംബന്ധിച്ചും. പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യരാകുന്ന തരത്തിലേക്കുള്ള പല പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി എന്നത് നേതാക്കള്‍ക്ക് വന്‍ തിരിച്ചടിയായി.

  oommen-chandy_650x400_61463315657

കത്തിലെ വിവരങ്ങളും സരിതയുടെ വിശ്വാസ്യതയും ചോദ്യം ചെയ്താണ് ആരോപണങ്ങളെ നേതാക്കള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ അഴിമതി, കൈക്കൂലി, ബലാത്സംഗം വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇവയില്‍ ഏതെങ്കിലും ആരോപണങ്ങള്‍ക്ക് ചെറിയ തെളിവെങ്കിലും ലഭിച്ചാല്‍ സരിതയുടെ കത്തിലെ പരാമര്‍ശങ്ങള്‍ നേതാക്കള്‍ക്ക് എതിരായി മാറും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ചൂടില്‍ എ ഗ്രൂപ്പ് കത്തിയെരിഞ്ഞപ്പോള്‍ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുടെ നിലയും പരുങ്ങലിലായി. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസി പ്രമുഖ നേതാക്കളാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലുള്ളത്. സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പകപോക്കലാണെന്ന് വാദിക്കുമ്പോഴും ആരോപണ വിധേയരായവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ എത്തിക്കുന്നത് ധാര്‍മികമായി കോണ്‍ഗ്രസിനു വന്‍തിരിച്ചടിയാകുമെന്നുറപ്പാണ്. അതേ സമയം, രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ റിപ്പോര്‍ട്ട് ജാഥക്കും തിരിച്ചടിയാകും. ജാഥയുടെ ഭാഗമായുള്ള പൊതുയോഗങ്ങളില്‍ സോളാര്‍ വിഷയത്തില്‍ നേതാക്കള്‍ക്കു മറുപടി നല്‍കേണ്ടി വരും.

 

Photo Courtesy : Google/ images are subject to copyright    

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സോളാര്‍ റിപ്പോര്‍ട്ട് ; പ്രതിരോധത്തിലായി കോണ്‍ഗ്രസ്