Published On: Tue, Sep 26th, 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

 
solar-scam-report-671797കൊച്ചി: യു.ഡി.എഫ് ഭരണകാലത്ത് വിവാദം സൃഷ്ടിച്ച സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ലെന്നാണ് സൂചന. സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍, സെക്രട്ടറി പി.എസ് ദിവാകരന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ കമ്മീഷന്റെ കാലാവധി സെപ്റ്റംബര്‍ 27ന് അവസാനിക്കും. 2013 ഒക്ടോബറിലാണ് റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറയുമെന്നും ജസ്റ്റിസ് ജി.ശിവരാജന്‍ വ്യക്തമാക്കി. സോളാര്‍ കമ്പനിയുടെ മറവില്‍ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയെന്നാണ് പരാതി. അതേസമയം റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു