Published On: Sat, Jan 13th, 2018

ശ്രീജിത്തിന് പിന്തുണയുമായി സൈബര്‍ ലോകം

SREEJITH

തിരുവനന്തപുരം: ലേക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനിയന് നീതി തേടി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സൈബര്‍ലോകം. 763 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് കരുത്തേകാന്‍ ഫേസ്ബുക്കിലെ വിവിധ ട്രോള്‍ ഗ്രൂപ്പുകളിലെ അംഗങ്ങളാണ് രംഗത്തിറങ്ങുന്നത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ് ടാഗുമായി ആരംഭിച്ച ഓണ്‍ലൈന്‍ കാംപെയിനിംഗുകളിലൂടെ അണിചേര്‍ന്നവരാണ് ഞായറാഴ്ച ശ്രീജിത്തിനൊപ്പം സമരമുഖത്തെത്തുന്നത്. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണിക്കണമെന്ന് ഉത്തരവ് ഇട്ടിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും വിധിച്ചിരുന്നു. കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ശ്രീജിത്ത് ആരംഭിച്ച സമരം 763 ദിവസം പിന്നിട്ടുകഴിഞ്ഞു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശ്രീജിത്തിന് പിന്തുണയുമായി സൈബര്‍ ലോകം