Published On: Mon, Aug 21st, 2017

മിസിസ് സൗത്ത് ഇന്ത്യ 2017: ഡോ.സ്മിത പ്രമോദ് വീകേവീസ് മിസിസ് ക്യൂലനേറിയന്‍

 
IMG_8065വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തിയ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിലെ മിസിസ് ക്യൂലനേറിയന്‍ പുരസ്‌കാരം ഡോ.സ്മിത പ്രമോദിന് സമ്മാനിച്ചു. മത്സരാര്‍ത്ഥികളിലെ ഏറ്റവും മിടുക്കിയായ പാചകക്കാരിക്കാണ് മിസിസ് ക്യൂലനേറിയന്‍ പട്ടം ലഭിക്കുന്നത്. പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ വീകേവീസാണ് മിസിസ് ക്യൂലനേറിയന്‍ സബ്‌ടൈറ്റിലിന്റെ പ്രായോജകര്‍.

പ്രശസ്ത പാചകവിദഗ്ധയും കന്യക മാനേജിംഗ് എഡിറ്ററുമായ റ്റോഷ്മ ബിജുവിന്റെയും പ്രശസ്ത ഡോക്ടര്‍ പ്രഭ ജി നായരുടെയും വീകേവീസ് മാനേജിംഗ് ഡയറക്ടര്‍ വി.കെ വര്‍ഗ്ഗീസിന്റെയും നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലാണ് മിസിസ് ക്യൂലനേറിയന്‍ വിജയിയെ കണ്ടെത്തിയത്.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. തമിഴ്‌നാടിന്റെ പ്രീതി കിച്ചപ്പനാണ് 2017ലെ കോറല്‍ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിലെ വിജയി. ചാന്ദ്‌നി ഹുസൈന്‍ ( കര്‍ണാടക) ഫസ്റ്റ് റണ്ണറപ്പും സിദ്ദിഖ ( കര്‍ണാടക )സെക്കന്റ് റണ്ണറപ്പുമായി.

മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസ്, ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിന്റെ സഹകരണത്തോടുകൂടിയാണ് മിസിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിച്ചത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മിസിസ് സൗത്ത് ഇന്ത്യ 2017: ഡോ.സ്മിത പ്രമോദ് വീകേവീസ് മിസിസ് ക്യൂലനേറിയന്‍