Published On: Wed, Mar 28th, 2018

പന്തില്‍ കൃത്രിമം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

 

warnerമെല്‍ബണ്‍: പന്തില്‍ കൃത്രിമം കാണിച്ച ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്. പന്ത് ചുരണ്ടിയ കാമറോണ്‍ ബാന്‍ക്രോഫ്ടിന് 9 മാസമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മൂവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. 2020 വരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായക, ഉപനായകസ്ഥാനം വഹിക്കുന്നതില്‍ നിന്നും ഇരുവരെയും വിലക്കിയിട്ടുണ്ട്. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരെ കേപ്ടൗണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് താരങ്ങള്‍ കുറ്റസമ്മതം നടത്തിയത്.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പന്തില്‍ കൃത്രിമം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്