Published On: Thu, Mar 1st, 2018

സ്‌കോഡ ഒക്ടാവിയ ആര്‍എസ്

autoഎല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണതയുള്ള ഒരു ഒക്ടാവിയ ആര്‍എസിന് വേണ്ടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം. സ്‌കോഡ ഇതാ ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നു. പരിഷ്‌കരണത്തിന്റെ പേരില്‍ എല്ലാവരും സ്‌പോയിലറുകളും സ്റ്റിക്കറുകളും മാത്രം മാറ്റി പുതിയ മോഡലുകള്‍ പടച്ചുവിടുന്ന ഇക്കാലത്ത്, ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ഒക്ടാവിയ ആര്‍എസിന്റെ വരവ്. ഒക്ടാവിയ ആര്‍എസിന്റെ ആദ്യതലമുറ വാഹനത്തിലൂടെ സ്‌കോഡ വാഹനപ്രേമികളെ അത്ഭുതപ്പെടുത്തുന്നു. പുതിയ ബമ്പറുകള്‍, വലിയ ചക്രങ്ങള്‍, കടുത്ത സസ്‌പെന്‍ഷന്‍, 150 ബിഎച്ച്പി കരുത്ത് നല്‍കുന്ന 1.8 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ഒക്ടാവിയ ആര്‍എസിന്റെ സവിശേഷത. യൂറോപ്പില്‍ വില്‍ക്കുന്ന അതേ മോഡലാണ് പുതിയ ആര്‍എസ്.

പുതിയ ഹെഡ്‌ലാമ്പുകളോട് കൂടിയ പുതുപുത്തന്‍ മോഡലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ്. ഗ്രില്ലിന്റെ ഭാഗമാണെന്ന് തോന്നുന്ന വിധത്തില്‍ ഘടിപ്പിച്ചിരിക്കുന്നു എന്ന സവിശേഷത ഹെഡ്‌ലാമ്പുകള്‍ക്കുണ്ട്. കരുത്തുറ്റ മുന്നിലെ ബമ്പര്‍, സ്‌പോയിലര്‍ ഇരട്ട എക്‌സോസ്റ്റുകളോട് കൂടിയ പിന്നിലെ ബമ്പര്‍ എന്നിവ സവിശേഷതകളാണ്. യൂറോപ്പിലെ 230 സ്‌പെക് ഉള്‍പ്പെടുത്തിയ മോഡലാണെങ്കിലും യൂറോപ്പിനേക്കാള്‍ 15എംഎം ഉയരത്തിലുള്ള റോഡ് ക്ലിയറന്‍സ് ആണ് മറ്റൊരു പ്രത്യേകത. ഇത് ഇന്ത്യന്‍ റോഡുകള്‍ക്ക് അത്യാവശ്യവുമാണ്. 17 ഇഞ്ച് അലോയ് വീലുകള്‍ ആകര്‍ഷകമാണ്. യൂറോപ്പിലെ കാറിന് 18ഓ 19ഓ ഇഞ്ചുകളുള്ള വീലുകള്‍ ആണുള്ളത്.

വൈദ്യുതിയാല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ആല്‍കന്റാര സ്‌പോര്‍ട് സീറ്റുകള്‍ നല്ല സപ്പോര്‍ട്ടും സൗകര്യവും നല്‍കുന്നു. ഈ സീറ്റുകള്‍ക്ക് രണ്ടറ്റങ്ങളിലും ഉദാരമായ താങ്ങുകളുണ്ട്. സീറ്റുകളിലെ ചുവന്ന സ്റ്റിച്ചുകള്‍ സ്‌പോര്‍ട്ടീവ് ലുക്ക് പ്രദാനം ചെയ്യുന്നു. പാഡില്‍ ഷിഫ്റ്ററുകളും ലെതര്‍ റാപ്പുകളും ഉള്ള ഫ്‌ളാറ്റായ സ്റ്റിയറിംഗ് വീലുകള്‍ ഡ്രൈവര്‍ക്ക് ചേര്‍ന്നതാണ്. ക്യാബിനില്‍ ആകെ ബ്ലാക് തീമാണ് ഒരുക്കിയിരിക്കുന്നത്. പിന്‍സീറ്റുകള്‍ക്ക് നല്ല ലെഗ്‌റൂം നല്‍കുന്നു. ഹെഡ്‌റൂമും ഉദാരമാണ്. പ്രായോഗികതയുടെ കാര്യത്തിലും ഈ ഹാച്ച്ബാക്ക് മിടുക്കനാണ്. 590 ലീറ്റര്‍ ബൂട്ട്‌സ്‌പേസും നല്‍കിയിരിക്കുന്നു.

ഇതിന്റെ രണ്ട് ലിറ്ററുള്ള ഇഎ888 മോട്ടോര്‍ നാല് സിലിണ്ടറുകളോട് കൂടിയതാണ്. ഔഡിയുടെയും പോഷേയുടെയും ബോണറ്റിനടിയില്‍ കാണുന്ന അതേ ഡയറക്ട് ഇന്‍ജെക്ഷന്‍ നല്‍കുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആര്‍.എസിലുമുള്ളത്. 227ബിഎച്ച്പിയും 350എന്‍എം ടോര്‍കും നല്‍കുന്ന എഞ്ചിന് ആറ് സ്പീഡുകളുള്ള ഡബിള്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. ഇന്ത്യയില്‍ മാത്രമാണ് ആര്‍എസിന്റെ ഫ്രണ്ട് വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് ലഭിക്കുക. യൂറോപ്പില്‍ പെട്രോള്‍ മാനുവലും ഫോര്‍വീലര്‍ഡ്രൈവോട് കൂടിയ ഡീസലും മാത്രമേ ലഭിക്കൂ. നഗരത്തിനുള്ളില്‍ ഈസിയായി ഓടിക്കാവുന്ന എഞ്ചിനാണ്. 1.8 ടിഎസ്‌ഐയുടെ അതേ സുഖം ലഭിക്കും. 6700 ആര്‍പിഎം വരെ കുതിച്ചുകഴിഞ്ഞാല്‍ അടുത്ത ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്ക് 6.67 സെക്കന്റില്‍ കുതിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. സ്പീഡ് ആര്‍ജ്ജിക്കുന്നത് ലഹരിയോടെ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 150 കിലോമീറ്ററിനേക്കാള്‍ കൂടുതല്‍ വേഗതയെടുക്കുമ്പോഴാണ് ഈ കാര്‍ മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമാവുന്നത്. 250 കിലോമീറ്ററാണ് പരമാവധി വേഗത എങ്കിലും ഏത് വേഗതയെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇസെഡ് റേറ്റുള്ള ടയറുകളാണ് ഉള്ളത്. ഇത്രയും വേഗത ആര്‍ജിക്കാന്‍ കഴിയുന്ന കഴിയുന്ന ഇതേ വിലയിലുള്ള മറ്റൊരു കാര്‍ ഇന്ന് മാര്‍ക്കറ്റില്‍ ഇല്ല.

റെഗുലര്‍ ടിഎസ്‌ഐയേക്കാള്‍ മികച്ച ഡാമ്പിംഗ് ഉള്ള ഒക്ടാവിയ കയറ്റിറ്റക്കും കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ റോഡുകളിലും ശാന്തമായി കുതിക്കും. ദിശകള്‍ മാറ്റിയോടിക്കലും സുഗമമാണ്. എക്‌സ്ഡിഎസ് ലിമിറ്റഡ് സ്ലിപ് ടെക്‌നോളജിയാണ് ഇതിന് സഹായിക്കുന്നത്. 1418 കിലോഗ്രാം ഭാരമുള്ള ഒക്ടാവിയ ആര്‍എസിനെ സുഗമമായി തിരിക്കാനും ഒടിക്കാനും ഇലക്ട്രിക് സ്റ്റിയറിംഗ് വീലിന് സാധിക്കും. ഇതിന്റെ തന്നെ 2245/45ആര്‍17 മിഷെലിന്‍ പൈലറ്റ് സ്‌പോര്‍ട് 4 ടയറുകള്‍ നല്ല ഗ്രിപ്പ് നല്‍കുന്നുവെന്ന് മാത്രമല്ല ഷാസിയോട് നന്നായി ഇണങ്ങുകയും ചെയ്യുന്നു. എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫാക്കിയാല്‍ പോലും വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന കാര്‍ ആണിത്.

ആകെയുള്ള പോരായ്മ തോന്നിയത് വേഗത്തില്‍ ഓടിച്ചാല്‍ ഇന്ധനക്ഷമത കുറയുന്നു എന്നതാണ്. കൂടുതല്‍ ഇന്ധനം കുടിക്കുന്നു എന്നത് വലിയ പോരായ്മ തന്നെയാണ്. സാധാരണ ഉപയോഗത്തില്‍ ലിറ്ററിന് 7 മുതല്‍ 14 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം. എങ്കിലും ഒക്ടാവിയ ആര്‍എസ് വാങ്ങുന്നതിന് നൂറുകണക്കിന് ന്യായീകരണങ്ങളുണ്ട്. സ്റ്റൈലിംഗ് മോഡേണാണെങ്കിലും സാധാരണ കാര്‍ എന്ന് തോന്നിക്കുന്ന സവിശേഷത ആര്‍എസിനുണ്ട്. ഫാമിലിക്ക് ധാരാളം സ്‌പേസ് ഉള്ള കാര്‍ ആണ്. ഔഡിക്കുള്ള അതേ എഞ്ചിനും ഷാസിയുമാണ്. ഏത് ട്രാഫിക്കിലും എളുപ്പത്തില്‍ ഓട്ടോമാറ്റിക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആധുനിക കാറിനുള്ള എല്ലാ സൗകര്യങ്ങളും- എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സണ്‍ റൂഫ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, കീലെസ് എന്‍ട്രി, ഇലക്ട്രോണിക് ഫ്രണ്ട് ഡിഫറന്‍ഷ്യല്‍- ഇതിലുണ്ട്. എഞ്ചിന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി എന്നിവയും ഉണ്ട്. 1.8 ടിഎസ്‌ഐ യേക്കാള്‍ നാല് ലക്ഷം മാത്രമേ കൂടുതലുള്ളൂ- ഏകദേശം 25.49 ലക്ഷം.(എക്‌സ് ഷോറൂം വില). അത് ഒരു ആകര്‍ഷകമായ വിലയാണ്. നിങ്ങള്‍ ഇതുവരെ കിട്ടാന്‍ ആഗ്രഹിച്ച വേഗത്തിലോടിക്കാന്‍ കഴിയുന്ന വാഹനം ഇതാ എത്തിക്കഴിഞ്ഞു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്‌കോഡ ഒക്ടാവിയ ആര്‍എസ്