Published On: Wed, Jul 12th, 2017

ദിലീപിനെതിരെ കൊലവിളി നടത്തുന്നവര്‍ക്ക് മറുപടിയുമായി സിദ്ദിഖ്

11742691_1441022232890091_6631416549618053122_n

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സിനിമാതാരം സിദ്ദിഖ്. ദിലീപിനെതിരെ കൊലവിളി നടത്തുന്ന കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാര്‍ ബോബി ചെമ്മണ്ണൂരിനെതിരെ എന്തുകൊണ്ട് ചെറുവിരല്‍ അനക്കിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകള്‍ക്ക് ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ക്കാന്‍ നട്ടെല്ല് നിവര്‍ന്നില്ലേയെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

തെറ്റുകാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങൾക്കു മുമ്പ് തന്റെ മുടി മുതൽ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്‌തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാൻ, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂർണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത് . കോടതി കുറ്റവാളിയായി വിധിക്കാത്ത , കുറ്റാരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം , അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നിൽ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകർക്കാനോ എന്തേ അന്ന് നട്ടെല്ല് നിവർന്നില്ലേ.. ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുൻപുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാൾ പ്രതിയല്ല കുറ്റാരോപിതാൻ മാത്രമാണെന്ന ഞാൻ പഠിച്ച മാധ്യമ ധർമ്മം ഇവിടെ കൂട്ടിച്ചേർക്കുന്നു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപിനെതിരെ കൊലവിളി നടത്തുന്നവര്‍ക്ക് മറുപടിയുമായി സിദ്ദിഖ്