Published On: Tue, Jan 1st, 2019

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്‌ത് ശൈഖ് ഹസീന നടത്തിയ മറുപടി വൈറലാകുന്നു

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അവാമി ലീഗ് നേതാവ് ശൈഖ് ഹസീന നടത്തിയ മറുപടി വൈറലാകുന്നു. രാജ്യത്ത് പ്രതിപക്ഷമില്ലാത്തതിനെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്‌ത് കൊണ്ടായിരുന്നു ഹസീനയുടെ പരാമര്‍ശം. ഒരു നേതാവിനെ പോലും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് കോണ്‍ഗ്രസിനും ബംഗ്ലാദേശിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിനയായത്. ഇക്കാര്യത്തില്‍ നിന്നും അവര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എത്ര സീറ്റുകളാണ് ലഭിച്ചത്. തങ്ങളുടെ പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ പോലും അവര്‍ക്കായില്ല. ഇത്രയും പാരമ്ബര്യമുള്ള ഒരു പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും അവര്‍ക്ക് നിശ്ചയമില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് ആളുകള്‍ വോട്ട് ചെയ്യാതിരുന്നത്. രാജീവ് ഗാന്ധി തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുകയാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഹസീന ചൂണ്ടിക്കാട്ടി.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയാണ് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് അധികാരത്തിലേറിയത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്‌ത് ശൈഖ് ഹസീന നടത്തിയ മറുപടി വൈറലാകുന്നു