Published On: Fri, Jul 7th, 2017

ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ടി.പി സെന്‍കുമാര്‍

 

BL03_POL_SENKUMAR_2878861fകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്നും വാരികയില്‍ വന്ന അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചിട്ടുണ്ടെന്നും വാരികയില്‍ വന്നത് അര്‍ധ സത്യങ്ങളാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ദിലീപിനെ കോടതിയില്‍ ഹാജരാക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും തെളിവും സംശയവും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി ബി. സന്ധ്യ പബ്ലിസിറ്റിക്കായാണ് നടനെയും സംവിധായകനെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് എന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ടി.പി സെന്‍കുമാര്‍