Published On: Thu, Jul 26th, 2018

വരണ്ട മുടിയോട് ബൈ പറയാം

shiny hair

മുടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. വരണ്ട് പാറിപ്പറന്ന മുടിയില്‍ നിന്ന് രക്ഷ നേടാന്‍ ഇതാ ചില സൗന്ദര്യ വിദ്യകള്‍…

ഇളംചൂടുള്ള വെളിച്ചെണ്ണ തലമുടിയില്‍ പുരട്ടി മസാജ് ചെയ്ത് ഒരുമണിക്കൂറിനുശേഷം കഴുകിക്കളയാം.

തണുപ്പിച്ച കട്ടന്‍ ചായ ഉപയോഗിച്ച് മുടി കഴുകുന്നത് വരള്‍ച്ച അകറ്റും.

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുടിയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം.

ആവണക്കെണ്ണ തലമുടിയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനുശേഷം കഴുകിക്കളയാം.

2 മുട്ടയുടെ മഞ്ഞക്കരുവും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം മുടിയില്‍ പുരട്ടി ഒരുമണിക്കൂറിനുശേഷം കഴുകിക്കളയുന്നത് ഗുണം ചെയ്യും.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വരണ്ട മുടിയോട് ബൈ പറയാം