Published On: Thu, Oct 19th, 2017

തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിക്ക് സരിത എസ്.നായരുടെ കത്ത്

Saritha-S-Nair-Latest-Photos-1തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ്.നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ നല്‍കിയിരുന്ന പരാതികള്‍ അന്വോഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പാണ് സരിത ഒരു ബന്ധു മുഖേനെ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ ഭാഗമായവര്‍ പ്രതി പട്ടികയില്‍ ഉളളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപെടുന്നു.

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിക്ക് സരിത എസ്.നായരുടെ കത്ത്