Published On: Mon, Oct 2nd, 2017

പിണറായി വിജയന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍.എസ്.എസ്

Prakash-Javadekar1

ന്യൂഡല്‍ഹി: സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേരളത്തിലെ സി.പി.എമ്മുകാര്‍ മാവോയിസ്റ്റുകളെപ്പോലെ അക്രമം നടത്തുകയാണെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം അനുയായികള്‍ വന്‍തോതിലുള്ള അക്രമം അഴിച്ചുവിട്ടിട്ടും സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് അവരെ സംരക്ഷിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേരളം ജിഹാദി ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് പിണറായി പറഞ്ഞിരുന്നു. അതേസമയം പിണറായി വിജയന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. കേരള സര്‍ക്കാര്‍ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പിണറായി വിജയന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍.എസ്.എസ്