Published On: Thu, Dec 21st, 2017

2000 രൂപാ നോട്ട് പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

 

2000ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിര്‍ത്തിവെക്കാനോ റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അച്ചടിച്ചവയില്‍ 2.46 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.ബി.ഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധനമന്ത്രാലയത്തിലെ രേഖകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016 നവംബര്‍ 8നാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്ന് പുതിയ 2000, 500 നോട്ടുകള്‍ പുറത്തിറക്കുകയായിരുന്നു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

2000 രൂപാ നോട്ട് പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്