Published On: Sat, Oct 7th, 2017

ആ ദിനങ്ങളിലെ വേദന ഇല്ലാതാക്കാം

woman with stomach cramps, msnbc stock photography, health, today, pain, chest, grimace, heart

കൗമാരക്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് വേദനയോടെയുള്ള ആര്‍ത്തവം. ധാതുക്കളുടെ കുറവ്, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയാണ് ആര്‍ത്തവ ദിനങ്ങളിലെ വേദനയുടെ പ്രധാന കാരണങ്ങള്‍.

പതിവായി വ്യായാമം ചെയ്യുന്നതും യോഗ പരിശീലിക്കുന്നതും ആര്‍ത്തവ ദിനങ്ങളിലെ വേദനയ്ക്ക് പരിഹാരമാണ്. ഇലക്കറികളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളായ നട്‌സ്, മുട്ട, മീന്‍ എന്നിവയും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബ്രഡ്, പാസ്ത, കേക്ക്, റെഡ് മീറ്റ്, മധുരപലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.

തുളസി, പുതിന ഇവയില്‍ ഏതെങ്കിലും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വേദനയ്ക്ക് പരിഹാരമാണ്. ചൂട് വെള്ളം, ചൂട് പാല്‍ എന്നിവ കുടിക്കുന്നതും ഗുണം ചെയ്യും. കറുവാപ്പട്ട ആര്‍ത്തവ വേദന ഇല്ലാതാക്കാന്‍ സഹായിക്കും. ആര്‍ത്തവ കാലത്തെ ശുചിത്വം പ്രധാനമാണെന്ന് ഓര്‍ക്കുക. 6 മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാകാന്‍ കാരണമാകും.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആ ദിനങ്ങളിലെ വേദന ഇല്ലാതാക്കാം