Published On: Fri, Jun 30th, 2017

വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്

 

Orez-cu-legumeചേരുവകള്‍
ബിരിയാണി അരി – 2 കപ്പ്
കാരറ്റ് – 2
ബീന്‍സ് -4
ഗ്രീന്‍പീസ് -1/4 കപ്പ് (കുതിര്‍ത്ത് വേവിച്ചത്)
ബട്ടര്‍ – 21/2 ടേബിള്‍ സ്പൂണ്‍
പെപ്പര്‍ പൗഡര്‍ – ആവശ്യത്തിന്
പച്ചമുളക് – 2
സോയ സോസ് – 1/2 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 1/4 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
അരി കഴുകി വൃത്തിയാക്കി 10 മിനിറ്റ് കുതിര്‍ക്കാന്‍ വെച്ചശേഷം വേവിക്കുക. ഒരു പാന്‍ ചൂടാക്കി ബട്ടര്‍ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവെച്ച കാരറ്റും ബീന്‍സും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. വെന്തുവരുമ്പോള്‍ ഗ്രീന്‍പീസ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. അതിലേക്ക് അരി ചേര്‍ത്ത് കുരുമുളകുപൊടിയും സോയ സോസും ടൊമാറ്റോ സോസും യോജിപ്പിച്ച് നന്നായി ഇളക്കിയശേഷം വാങ്ങിവെയ്ക്കാം.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്