Published On: Mon, Feb 12th, 2018

നാടന്‍ മീന്‍ കറി

 

meen-pattichathuvattichathu-spicy-kerala-fish-recipe-12928-dishചേരുവകള്‍

മത്തി/ അയല – 1/2 കിലോ
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – 1/4 ടീസ്പൂണ്‍
മുളക്‌പ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
പച്ചമുളക് – 3
ഇഞ്ചി – ചെറിയ കഷണം
കുടമ്പുളി – 2
ഉള്ളി – 1/2 കപ്പ്
വെളുത്തുള്ളി – 4 അല്ലി
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക്, ഉലുവ എന്നിവ പൊട്ടിക്കുക. അതിലേക്ക് നന്നായി ചതച്ച ഉള്ളിയും വെളുത്തുള്ളിയും വേപ്പിലയും ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം അരിഞ്ഞ പച്ചമുളകും ചതച്ച ഇഞ്ചിയും ചേര്‍ത്തിളക്കുക. മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ യോജിപ്പിച്ച് മൂപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ മീനും കുടമ്പുളിയും ചേര്‍ത്ത് മൂടിവെക്കുക. 20 മിനിറ്റ് ചെറുതീയില്‍ തിളപ്പിച്ച ശേഷം വാങ്ങിവെയ്ക്കാം. നല്ല നാടന്‍ മീന്‍ കറി തയ്യാര്‍.

 

Photo Courtesy : Google/ images may be subject to copyright

 

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നാടന്‍ മീന്‍ കറി