Published On: Thu, Sep 21st, 2017

രസ്മലായ്

hqdefault (1)ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ – 2 ലിറ്റര്‍
പഞ്ചസാര – 1 1/2 കപ്പ്
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
നാരങ്ങാനീര് – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – 4 കപ്പ്
ബദാം ചെറുതായരിഞ്ഞത് – അലങ്കരിക്കാന്‍
പിസ്ത ചെറുതായരിഞ്ഞത് – അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം
പനീര്‍ തയ്യാറാക്കാന്‍
പകുതി പാല്‍ തിളപ്പിക്കുക. പാല് തിളച്ചുവരുമ്പോള്‍ നാരങ്ങാനീര് കുറേശ്ശെ തിളയ്ക്കുന്ന പാലിലേക്ക് ചേര്‍ത്തിളക്കുക. പാല് പിരിയുമ്പോള്‍ ഇതൊരു തുണിയിലേക്ക് അരിച്ചൊഴിക്കുക. വെള്ളം അല്‍പ്പം പോലുമില്ലാതെ മുഴുവന്‍ വാര്‍ന്നുപോയശേഷം ഈ പനീര്‍ മാറ്റി വയ്ക്കാം.
ഒരു പാത്രത്തില്‍ ആറ് കപ്പ് വെള്ളം ഒഴിച്ച് ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് കുറച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. തയാറാക്കി വച്ചിരി്ക്കുന്ന പനീര്‍ കൈ കൊണ്ട് നന്നായി ഉടച്ചെടുത്ത് നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടിയെടുത്ത ശേഷം ചെറിയ ഇഡ്ഡലിയുടെ വലിപ്പത്തില്‍ പരത്തിവയ്ക്കുക. പനീര്‍ മുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ പരത്തിയെടുത്ത് വെള്ളം തിളപ്പിച്ച് അതിലിട്ട് അടച്ച് വേവിച്ചെടുക്കുക.

പാല്‍ സിറപ്പ് തയ്യാറാക്കാന്‍
ബാക്കി വന്ന പാല്‍ തിളപ്പിച്ച് കുറുക്കി പകുതിയാക്കിയെടുത്ത് അരക്കപ്പ് പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. ഇനി അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം.
തയാറാക്കി വച്ച പനീര്‍ ഓരോന്നും കൈയിലെടുത്ത് അമര്‍ത്തി വെള്ളം കളഞ്ഞശേഷം പാല്‍ സിറപ്പ് മുകളില്‍ ഒഴിക്കുക. ഇതിനുമുകളില്‍ ബദാമും പിസ്തയും അരിഞ്ഞത് വിതറി വിളമ്പാം.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രസ്മലായ്