Published On: Mon, Oct 9th, 2017

പൊട്ടറ്റോ ചന മസാല

AlooChanaMasala1-e3a6d401-2af8-463c-a0d9-3d70be87965c-0-472x310ആവശ്യമുള്ള സാധനങ്ങള്‍
വെള്ളക്കടല- 1 കപ്പ്
ഉരുളക്കിഴങ്ങ് – 2 എണ്ണം
സവാള ചെറിയ കഷണങ്ങളാക്കി മുറിച്ചത് – 2 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
സവാള നാലായി മുറിച്ചത് – 1 എണ്ണം
വെളുത്തുളളി – 6 അല്ലി
പച്ചമുളക് – 10 എണ്ണം
കായം – 1 നുള്ള്
കരയാമ്പു – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
തക്കാളി – 2 എണ്ണം
സവാള നീളത്തില്‍ അരിഞ്ഞത് – 1 എണ്ണം
ഉപ്പ്. എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത കടല ഉരുളക്കിഴങ്ങിനൊപ്പം പ്രഷര്‍കുക്കറില്‍ വേവിക്കുക. തേങ്ങ ചിരവിയത്, സവാള, വെളുത്തുള്ളി, പച്ചമുളക് , കായം, കരയാമ്പു , ഏലയ്ക്ക എന്നിവ ഒരുമിച്ചരയ്ക്കുക. ഇതിലേക്ക തക്കാളി ചേര്‍ത്തരയ്ക്കുക. ചീീനച്ചട്ടിയില്‍ എണ്ണ ചൂടായ ശേഷം നീളത്തില്‍ അരിഞ്ഞ സവാള വഴറ്റുക. ഇതിലേക്ക അരച്ച അരപ്പും ചേര്‍ത്തിളക്കുക. ശേഷം കടല, ഉരുളക്കിഴങ്ങ് പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് ഗ്രേവി കട്ടിയായി വരുമ്പോള്‍ വാങ്ങിവയ്ക്കാം.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പൊട്ടറ്റോ ചന മസാല